ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; ലഹരിക്കെതിരായ പോരാട്ടത്തിന് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സംയുക്ത പരിശ്രമം അനിവാര്യമെന്ന് ബഹ്‌റൈന്‍ ആൻ്റി ഡ്രഗ് കമ്മിറ്റി

b

മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അധ്യക്ഷതയില്‍ ദേശീയ വിരുദ്ധ സമതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു യോഗം. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ ലഹരി വിരുദ്ധ സമതിയുടെ 13-ാമത് യോഗം തീരുമാനിച്ചു.

ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി, ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്‌മെന്റ് അഫയേഴ്സ് മന്ത്രി, വിവരാവകാശ മന്ത്രി, ആരോഗ്യ മന്ത്രി, യുവജന, കായിക മന്ത്രി, ക്യാപ്റ്റല്‍ ഗവണര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടാതെ ആഭ്യന്തര മന്ത്രിയുടെ ഇന്‍സ്പെക്ടര്‍ ജനറലും, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു.

ലഹരിക്കെതിരായി പോരാടുന്നതിന് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സംയുക്ത പരിശ്രമം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി യോഗത്തില്‍ പറഞ്ഞു. രാജ്യത്ത് ലഹരി വസ്തുകളുടെ ഉപയോഗം കൂടുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.

ബഹ്റൈനിലെ യുവതലമുറയ്ക്ക് വേണ്ടി ബോധവത്കരണ പരിപാടികള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. കൂടാതെ ബഹ്റൈനിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ‘മാന്‍’ (MAAN)എന്ന പരിപാടി കൂടുതല്‍ സ്‌കൂളുകളിലേക്ക് വിപുലീകരിക്കണം എന്നും യോഗത്തില്‍ തീരുമാനിച്ചു. അക്രമത്തിനും ആസക്തിക്കും എതിരെയുള്ള ബോധവത്കരണ പരിപാടിയാണ് ‘മാന്‍’.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!