bahrainvartha-official-logo

ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനം ഉപയോഗിച്ച് മദ്യ വിതരണം നടത്തിയ പ്രവാസി അറസ്റ്റില്‍

arrested

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനം ഉപയോഗിച്ച് മദ്യ വിതരണം നടത്തിയ പ്രവാസി അറസ്റ്റില്‍. ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ ലഭ്യമല്ല. ബസില്‍ നിന്ന് മദ്യക്കുപ്പികള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഖൈത്താനിലില്‍ വെച്ചാണ് അറസ്റ്റ്.

സെക്യൂരിറ്റി പോയിന്റില്‍ ഉണ്ടായിരുന്ന ഫര്‍വാനിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയത്തെ തുടര്‍ന്ന് പ്രതിയെ പരിശോധിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറുടെ ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിശദമായ ബസ് പരിശോധന നടത്തി.

തുടര്‍ന്ന് ബസില്‍ നിന്ന് നിരവധി മദ്യക്കുപ്പികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ജോലി സമയത്ത് താന്‍ മദ്യം വിറ്റിരുന്നു എന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!