മനാമ: യമനിലെ അറബ് സഖ്യസേനാംഗമായ ബഹ്‌റൈനി സൈനികന് വീരമൃത്യു. ജുമുഅ മുബാറക് സാലിം ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബഹ്‌റൈനിലെത്തിച്ചു. ഡിഫന്‍സ് ഫോഴ്‌സ് കമാന്‍ഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ സംഘമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ബി.ഡി.എഫ് സൈനികരും ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖ്ര് അന്നുഐമിയും ചടങ്ങില്‍ സംബന്ധിച്ചു. യെമനില്‍ പോരാടുന്ന അറബ് സേനയുടെ ഭാഗമായി നിരവധി ബഹ്‌റൈനി സൈനികരും പ്രവര്‍ത്തിക്കുന്നുണ്ട്. ജവാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.