ബഹ്‌റൈന്‍ കേരളീയ സമാജം പ്രവാസികള്‍ക്കായി സൗജന്യ വിമാനയാത്രാ സൗകര്യമൊരുക്കുന്നു

Air flight

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സൗജന്യ വിമാനയാത്രാ സൗകര്യമൊരുക്കുന്നു. സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലാവുന്ന തീരുമാനമാണിതന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള വ്യക്തമാക്കി. യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ ലഭ്യമാവുമെന്നും ജൂലായ് മാസം മധ്യത്തിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുകയെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.

നിര്‍ധനരും അര്‍ഹരുമായ ആളുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരായിക്കും സൗജന്യ വിമാനയാത്രാ പദ്ധതിയിലൂടെ നാട്ടിലെത്തുക. നേരത്തെ ചാര്‍ഡേട്ട് വിമാന സര്‍വീസിലൂടെ ആയിരത്തിലധികം പ്രവാസികളെ സമാജത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചിട്ടുണ്ട്. അഞ്ച് വിമാനങ്ങളുടെ യാത്രാനുമതിക്കായുള്ള അന്തിമ ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അനുമതി ലഭിച്ച മുറയ്ക്ക് രണ്ടാം ഘട്ട വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് ഭാരാവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ വമ്പിച്ച തൊഴില്‍ നഷ്ടങ്ങളും രോഗഭീതിയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ നിരവധി സഹജീവികളാണ് നാട്ടിലേക്ക് തിരിച്ച് പോവാന്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന നൂറുകണക്കിന് മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹറിന്‍ കേരളീയ സമാജം ആരംഭിച്ചു കഴിഞ്ഞതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!