ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് ടൗണിൽ നിർമ്മിച്ച വീടുകളുടെ വിതരണം ആരംഭിച്ചു

മനാമ : ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് ടൗണിൽ നിർമ്മിച്ച വീടുകളുടെ വിതരണം ആരംഭിച്ചു. 242 ഹെക്ടർ സ്ഥലത്ത് 4537 ഹൗസിംഗ് യൂണിറ്റുകളാണ് നിർമ്മിച്ചത്. ഭവന മന്ത്രി ബസീം അൽ ഹമറാണ് വീടുകളുടെ വിതരണം ചെയ്തത്.അടുത്തയാഴ്ച്ചയോടു കൂടി 487 വീടുകളുടെ വിതരണം പൂർത്തിയാകും.

4537 ഹൗസിംഗ് യൂണിറ്റുകളിൽ 2827 വീടുകളും, 1212 അപാർട്മെൻറുകളാണ് നിർമ്മിക്കുന്നത്. അർഹരായവർക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ വിതരണം ചെയുന്നത്.