മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കിംഗ് ഫഹദ് കോസ് വേ ജൂലൈ 27ന് തുറക്കും. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ് വേ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ബഹ്‌റൈന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സൗദി പത്രമായ ‘അഷ്രാഖ് അല്‍ അസ്വത്ത്’ ആണ് പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും നേരത്തെ ബഹ്‌റൈന്‍ അടച്ചിരുന്നു. റോഡുമാര്‍ഗം ഏറ്റവും കൂടുതല്‍ വിദേശികള്‍ ബഹ്‌റൈനിലെത്തുന്നത് കോസ് വേ വഴിയാണ്.
കിംഗ് ഫഹദ് കോസ് വേ വഴി ദിവസേന ശരാശരി 75,000 പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിനോദ, സഞ്ചാര മേഖല സന്ദര്‍ശകരെ അനുവദിക്കാന്‍ തീരുമാനമെടുത്തതായിട്ടാണ് സൂചന. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 90 ലക്ഷം വിനോദ സഞ്ചാരികള്‍ സൗദിയില്‍ നിന്ന് ബഹ്‌റൈനിലെത്തിയിരുന്നു. കോസ് വേ വഴിയാണ് ഭൂരിഭാഗം പേരും എത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട വിനോദ സഞ്ചാര മേഖലയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും സാധ്യതയുണ്ട്,