മനാമ: കോവിഡ്-19 വൈറസ് അണുവിമുക്തമാക്കല്‍ നടപടി ഗവണറേറ്റുകളുടെ നേതൃത്വത്തില്‍ മാത്രമെ നടപ്പിലാക്കാന്‍ പാടുള്ളുവെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി മുഹമ്മദ് സാജ് അല്‍ ഹൗതി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘അണുവിമുക്തമാക്കല്‍ നടപടിക്രമങ്ങള്‍ കൃത്യമായ ഷെഡ്യൂളുകളിലാണ് നടപ്പിലാക്കുന്നത്. ജനങ്ങളുടെയും അണുവിമുക്തമാക്കലിന് നേതൃത്വം നല്കുന്ന വളണ്ടയേഴ്‌സിന്റെയും സുരക്ഷയെ മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് മാത്രം അണുവിമുക്തമാക്കല്‍ നടപ്പിലാക്കണം’ ബ്രിഗേഡിയര്‍ അലി മുഹമ്മദ് സാജ് അല്‍ ഹൗതി പറഞ്ഞു.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഡിഫന്‍സാണ് നിലവില്‍ അണുവിമുക്തമാക്കലിനായി വളണ്ടേഴ്‌സിനെ പരിശീലിപ്പിക്കുന്നത്. വിദഗ്ദ്ധരുടെ കീഴിലാണ് പരിശീലനം.