തിരുവനന്തപുരം: പ്രവാസി ലോകത്ത് നിന്ന് സംസ്ഥാനത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയിയിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിക്കുന്നവരാണ് പ്രവാസികള്‍. ആളോഹരി വരുമാനം ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് കൊണ്ടാണ്. നിലവില്‍ പ്രവാസികളുടെ മടക്കയാത്രയ്ക്കായി 1543 വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ആര്‍ക്കും നിഷേധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
മെയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാര്‍ട്ടേര്‍ഡ് വിമാനം. യുഎയില്‍ നിന്ന് 447 വിമാനങ്ങളില്‍ 73000 പേരെത്തി. ആകെ വന്ന 143147 പേരില്‍ 52 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീര്‍ന്ന 46753 പേരെത്തി. 1543 വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. കൂടുതല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. ആര്‍ക്കും നിഷേധിക്കില്ല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ നല്‍കുന്നത്.
ആളോഹരി വരുമാനം ഉയര്‍ന്ന് നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് കൊണ്ടാണ്. 2018 ലെ സര്‍വേ പ്രകാരം 85000 കോടിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഇപ്പോഴത് ഒരു ലക്ഷം കോടി കടന്നു. 2018 ലെ കണക്ക് പ്രകാരം 169944 കോടി രൂപ കേരളത്തിലെ ബാങ്കുകളില്‍ പ്രവാസികള്‍ നിക്ഷേപിച്ചിട്ടുണ്ട്.