bahrainvartha-official-logo
Search
Close this search box.

ചൈനയില്‍ പുതിയ ഇനം ‘പന്നിപ്പനി’ സ്ഥിരീകരിച്ചു; മനുഷ്യരിലേക്കും പടരുന്നതായി റിപ്പോർട്ട്

h1n1

ഹോങ്കോങ്: ചൈനയിലെ പുതിയ ഇനം പന്നി പനി മനുഷ്യരിലേക്കും പടരുന്നുവെന്ന് ശാസ്ത്രജ്ഞനർ. പന്നി ഫാമിലെ ജീവനക്കാർക്കിടയിലാണ് H1N1 ‘പന്നിപ്പനി’ പടരുന്നത്. ഉടനെ തന്നെ വേണ്ട പ്രതിരോധ നടപടികൾ എടുത്തില്ലെങ്കിൽ മറ്റൊരു പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞനർ പറയുന്നത്. 2009-ലാണ് H1N1 എന്ന പകർച്ചവ്യാധിയെ തുടർന്ന് 285,000 പേർ ലോകത്ത് മരണമടഞ്ഞത്.

പുതിയ പഠനങ്ങൾ പ്രകാരം 2016 മുതൽ ചൈനയിലെ പന്നികൾക്കിടയിൽ G4 EA H1N1 സാധാരണമായി കാണപ്പെടുന്നുണ്ട്. രോഗം പകർന്നവർക്ക് ഇതുവരെ ആരോഗ്യ പ്രശനങ്ങളൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും മാറാം എന്ന് ആരോഗ്യ വിദഗ്ദ്ധർ ഭയക്കുന്നു. പകർച്ചവ്യാധിയാകാനുള്ള എല്ലാ ലക്ഷണങ്ങളും G4 വൈറസിനുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പന്നികളിൽ വൈറസ് പടരുന്നത് നിയന്ത്രിക്കാനും ജനങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുവാനുമുള്ള നടപടികൾ ഉടൻ തന്നെ നടപ്പിലാക്കണമെന്നും വിദഗ്ദ്ധർ അറിയിച്ചു.

2011-2018 വരെ 10 ചൈനീസ് സംസ്ഥാനങ്ങളിലെ പന്നികളെ കേന്ദ്രീകരിച്ച് നടത്തിയ സർവേ ആസ്പദമാക്കിയാണ് ഈ പഠനം നത്തിയിട്ടുള്ളത്. പഠനത്തിന്റെ ഭാഗമായി 338 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയിൽ കൂടുതലും 18-35 വയസ്സ് പ്രായമുള്ളവർക്കാണ് G4 EA H1N1 ബാധിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!