മനാമ: ബഹ്‌റൈനില്‍ ‘വര്‍ക്ക് പെര്‍മിറ്റ് ഫീസ്’ 50 ശതമാനം കുറച്ചു. പുതിയ ഇളവ് മൂന്ന് മാസത്തേക്കായിരിക്കുമെന്ന് ‘ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി'(എല്‍.എം.ആര്‍.എ) അറിയിച്ചിട്ടുണ്ട്. ഉത്തരവ് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാണെന്നും എം.എം.ആര്‍.എ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. വൈറസ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രയാസത്തിനിടയില്‍ പുതിയ നീക്കം സ്വകാര്യ മേഖലയ്ക്ക് ആശ്വാസമാകും. ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഇളവ് ലഭിക്കും.