മനാമ: ബഹ്‌റൈനില്‍ കോവിഡ് വ്യാപനം കുറയുന്നതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫയാണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. നിലില്‍ ബഹ്റൈനിലെ കേവിഡ് വ്യാപനത്തിന്റെ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയില്‍ ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വിശദീകരിച്ചു.
നീതിന്യായ-ഇസ്ലാമികകാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ, സുന്നി വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ ഫിത്തീസ് അല്‍ ഹാജിരി, ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍ ചെയര്‍മാന്‍ യൂസുഫ് ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കോവിഡ്-19തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ ബഹ്റൈനിലെ രോഗ വ്യാപനവും മരണവും ഉയര്‍ന്ന തോതിലായതിനാല്‍ ആരാധനാലയങ്ങളുടെ നിലവിലുള്ള സ്ഥിതി തുടരുന്നതാണ് ഗുണകരമെന്ന് യോഗം വിലയിരുത്തി.