മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഡിഎഫ് മിലിട്ടറി ആശുപത്രിയുടെ നിര്‍ണായക നീക്കം. ഇനി മുതല്‍ ഐസലേഷന്‍ ചികിത്സകള്‍ക്കായി ‘പോര്‍ട്ടബിള്‍ ചേംബറുകള്‍’ ഉപയോഗപ്പെടുത്തും. കോവിഡ് രോഗികളെ പ്രത്യേകം മാറ്റി ചികിത്സിക്കാനും രോഗ വ്യാപനം തടയാനുമാണ് ‘പോര്‍ട്ടബിള്‍ ചേംബറുകള്‍’.
മെഡിക്കല്‍ ടാസ്‌ക്ഫോഴ്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ മേജര്‍ ജനറല്‍ പ്രൊഫസര്‍ എസ്. ഖാലിദ് ബിന്‍ അലി അല്‍ ഖലീഫയും ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ജനറല്‍ കമാന്‍ഡും പുറപ്പെടുവിച്ച നിര്‍ദേശങ്ങളനുസരിച്ചാണ് ചേംബറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ ചേംബറുകള്‍ക്ക് കഴിയും.
കോവിഡ് രോഗകളുമായി നേരിട്ടുള്ള ഇടപെടല്‍ കുറയ്ക്കാനാണ് ‘പോര്‍ട്ടബിള്‍ ചേംബറുകള്‍’. ഐസലേഷന്‍ മുറികളിലുള്ള എല്ലാ ക്രമീകരണങ്ങളും കൂടാതെ എ.സിയു ബെഡും ചേംബറില്‍ സജ്ജീകരിച്ചിട്ടുണ്ട്.