മനാമ: ബഹ്‌റൈനില്‍ നിന്നുള്ള ആദ്യത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട് വിമാനത്താവളത്തിലെത്തി. ബഹ്‌റൈനിലെ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് വിമാനം ചാര്‍ട്ട് ചെയ്തത്. 181 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടും.
അര്‍ഹരായ യാത്രക്കാരെ കണ്ടെത്തിയാണ് യാത്ര സൗകര്യം ഒരുക്കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസങ്ങളിലും സമാന പ്രവര്‍ത്തനങ്ങള്‍ തുടരനാണ് പദ്ധതിയെന്ന് ഗ്രൂപ്പ് കോഡിനേറ്റര്‍ സിറാജ് പള്ളിക്കര വ്യക്തമാക്കി.
പ്രവാസി യാത്ര മിഷന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയത്. പ്രവാസിയാത്രാ മിഷ്യന്റെ സ്വപ്ന സാഫല്യം യഥാർഥ്യമാക്കാൻ ചുക്കാൻ പിടിച്ച എല്ലാ സുമനസുകൾ, സ്ഥാപനങ്ങൾ, ഇന്ത്യൻ എംബസി അധികൃതർ എയർപോട്ടിൽ സേവനം ചെയ്തവർ തുടങ്ങി എല്ലാവർക്കും നന്ദിയറിയിക്കുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.