മനാമ: ബഹ്‌റൈന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥാനം ഗബ്രിയേസിസ് ബഹ്റൈന്‍ ആരോഗ്യമന്ത്രി ഫഈഖ ബിന്ത് സഈദ് അല്‍ സലേഹിന്
അയച്ച കത്തിലൂടെയാണ് ്പ്രശംസ അറിയിച്ചത്. 73ാമത് ലോകാരോഗ്യ അസംബ്ലിയുടെ സമ്മേളനത്തിന്റെ വിജയത്തിന് ബഹ്റൈന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. അതിന് മറുപടി അയക്കവെയാണ് ബഹ്‌റൈന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തെ സംഘടന പ്രശംസിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികളാണ് ബഹ്റൈന്‍ സ്വീകരിക്കുന്നതെന്നും. രോഗം സ്ഥിരീകരിച്ചാല്‍ പെട്ടന്നു തന്നെ ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈറസ് പടരുന്നത് കുറയ്ക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് പകര്‍ച്ചവ്യാധിയെ നല്ലരീതിയില്‍ കൈകാര്യം ചെയ്യ്തതിന് ഡോ. ടെഡ്രോസ് രാജ്യത്തെ പ്രശംസിച്ചു.
വൈറസിന്റെ വ്യാപനം അറിയുന്നതിന് ഏറ്റവും ഉയര്‍ന്ന ട്രാക്കിംഗ് മാനദണ്ഡങ്ങളാണ് ബഹ്റൈന്‍ സ്വീകരിച്ചതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെയും ചികിത്സാ രീതികള്‍ മെച്ചപെടുത്തിയതിനും രാജ്യത്തെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.