പ്രവാസി യാത്രാ മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു

Pravasi Yathra mission

മനാമ: നാട്ടിൽ പോകാനായി അർഹരായ 25 പേർക്ക് കൂടി സൗജന്യ യാത്രയൊരുക്കി പ്രവാസി യാത്രാ മിഷൻ എന്ന ബഹ് റൈനിലെ ജനകീയ കൂട്ടായ്മ ദൗത്യം തുടരുന്നു. ഡ്രീം ഫ്ലൈറ്റ് എന്ന പേരിൽ 180 യാത്രക്കാർക്ക് നാടണയാൻ അവസരമൊരുക്കി ബഹ് റൈനിലെ ആദ്യത്തെ സൗജന്യ വിമാന യാത്ര എന്ന പദ്ധതി സംഘടന വെള്ളിയാഴ്ച സാക്ഷാത്കരിച്ചിരുന്നു. ഈ ദൗത്യത്തിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം കണ്ണൂരിലേക്കു പോയ വന്ദേ ഭാരത് മിഷൻ വിമാനത്തിൽ 25 യാത്രക്കാർക്ക്കൂടി സൗജന്യ യാത്രയൊരുക്കിയത്. പ്രവാസി കൂട്ടായ്മകളുടെ ചരിത്രത്തിഒൽ വിജയകരമായ അധ്യായമെഴുതിച്ചേർത്ത് പറന്നുയർന്ന പ്രവാസി യാത്ര മിഷന്റെ ‘സ്വപ്ന വിമാന’ത്തിൽ പോകുവാനായി പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് 25 പേരെ രണ്ടാംഘട്ട യാത്രക്കായി തെരഞ്ഞെടുത്തത്.. മൂന്നാംഘട്ടത്തിൽ അർഹരായ കൂടുതൽ പേരെ നാടണയാനായി സഹായിക്കാനുള്ള പരിശ്രമത്തിലാണ് പ്രവാസി യാത്രാ മിഷൻ.

മതിയായ കാണമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം നാടണയാൻ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ അഞ്ഞൂറോളം അംഗങ്ങളുള്ള രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് യാത്രാ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ബഹ് റൈനിലെ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും യാത്രാ മിഷൻ്റെ പദ്ധതികൾ വിജയിപ്പിക്കാനായി സഹകരിച്ച് പ്രവർത്തിക്കുന്നു. നാടണയാനുള്ള സഹായങ്ങൾക്ക് പുറമെ, പ്രവാസികൾക്ക് ആവശ്യമായ വിവിധ സഹായങ്ങൾ മിഷൻ നൽകി വരുന്നുണ്ട്. ബുദ്ധിമുട്ടനഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള മിഷൻ്റെ പദ്ധതി ബഹ് റൈനിലെ പ്രവാസികൾ നിറഞ്ഞ പിന്തുണ നൽകി സ്വീകരിച്ചത് കൊണ്ടാണ് സ്വപ്നസമാനമായി ആവിഷ്കരിച്ച പദ്ധതികൾ ദ്രുതഗതിയിലും വിജയകരമായും നടപ്പാക്കാൻ സാധിച്ചതെന്ന് മിഷൻ പ്രവർത്തകർ പറഞ്ഞു. പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!