മനാമ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്ത 9000ലധികം പേര്‍ക്കെതിരെ കേസെടുത്ത് ബഹ്റൈന്‍. സാമൂഹ്യ അകലം പാലിക്കുകയും, മാസ്‌ക്ക് ധരിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കാനാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും സമൂഹ വ്യാപനം ഒഴിവാക്കാനുമാണ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത്.
അതേസമയം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4620 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരില്‍ 45 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ മരണപ്പെട്ട 92 കാരനായ സ്വദേശിയടക്കം 98 പേര്‍ക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. ഇവരില്‍ 3 പേര്‍ മലയാളികളാണ്.