തിരുവന്തപുരം: സംസ്ഥാനത്ത് 193 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി ഇന്ന് രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അർബുദ രോഗിയാണ്. യൂസഫും നിരവധി രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ച 92 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തിയവരാണ്. അതേസമയം സമ്പർക്കത്തിലൂടെ രോഗം പടരുന്നതിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. ഇന്ന് 35 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്.
അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ദിനംപ്രതി അതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കാനാവില്ലെന്ന് വൈറസ് വ്യാപനത്തിന് ഇത് കാരണമായേക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂർ 14, കണ്ണൂർ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസർകോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
അതേസമയം ഇന്ന് 167 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശ്ശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, കണ്ണൂർ 10, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.