കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് കുവൈറ്റില്‍ മറ്റൊരു മലയാളി കൂടി മരണപ്പെട്ടു. കോഴഞ്ചേരി കുറുംതോട്ടിക്കല്‍ സ്വദേശി റോയി ചെറിയാനാണ് മരണപ്പെട്ടത്. കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 300 ആയി ഉയര്‍ന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം മലയാളികള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
115 പേരാണ് സൗദിയില്‍ മരിച്ചത്. യു എഇയില്‍ 104 മലയാളികളും കുവൈറ്റില്‍ 47 മലയാളികളും കോവിഡ് ബാധിച്ചു മരിച്ചു. പ്രവാസികളുടെ മടക്കയാത്രയ്ക്കായി കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളികള്‍ ജന്മനാട്ടിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷ.