കുടുംബസമേതം പോരാട്ടത്തിനൊരുങ്ങി ബഹ്റൈനിലെ മലയാളി വനിതകൾ

IMG-20190130-WA0018

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി, ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാ പ്രാഗത്ഭ്യമത്സരമായ “സെർക്കാസിക്സ് അംഗ ശ്രീ” യിലെ ഏറ്റവും ആകർഷവും വാശിയേറിയതുമായ മത്സരത്തിന് വേദിയൊരുങ്ങിയതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ മോഹന്‍രാജ് പി എന്‍ , ജനറല്‍ സെക്രട്ടറി രഘു എം പി., വനിതാവേദി പ്രസിഡന്റ്‌ മോഹിനി തോമസ്‌ , സെക്രട്ടറി രജിത അനി എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

മത്സരാർത്ഥികളോടൊപ്പം അവരുടെ കുംടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന
ഫാമിലി റൗണ്ട് മത്സരമാണ് ശനി, ഞായർ ദിവസങ്ങളിലായി സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുക.

ഫൈനൽ റൗണ്ടിലെ ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച പതിനാല് മത്സരാർത്ഥികളും കുടുംബാംഗങ്ങളേയും
സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് ശക്തമായ മത്സരം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഫാമിലി റൗണ്ടിൽ മികച്ച പ്രകടനം നടത്തുന്നതിനും കൂടുതൽ മാർക്കുകൾ നേടുന്നതിനും ബഹ്റൈനിലെ പ്രമുഖരായ കലാ പ്രവർത്തകരുടെ മാർഗ്ഗ നിർദ്ദേശങ്ങളോടെ പരിശീലനവും മത്സാർത്ഥികൾ നടത്തിവരികയാണ്.

ഒൻപത് മത്സരങ്ങളുള്ള ഫൈനൽ റൗണ്ടിലെ ഏക ഗ്രൂപ്പ് മത്സരമാണിത്.
വ്യക്തിഗത ഇനങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിച്ചിരിക്കെ നടക്കുന്ന ‘ മത്സരം അക്ഷരാർത്ഥത്തിൽ പതിനാല് കുടുംബങ്ങൾ തമ്മിലുള്ള വാശിയേറിയ മത്സരമായി മാറിയേക്കും.

ഫെബ്രുവരി 7നാണ് സമാപനം. ഫൈനൽ റൗണ്ടിലെ അവസാന മത്സരങ്ങളായ ഭാരതീയ പരമ്പരാഗത വസ്ത്രാലങ്കാരവും , മുഖാമുഖവും അന്നേ ദിവസം നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണങ്ങൾ ചെയ്യും.

തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട,
ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തയായ നിമിഷ സജയനാണ് സമാപന ചടങ്ങിലെ മുഖ്യ അതിഥി. നാടക- ചലച്ചിത്ര രംഗത്തെ ബഹ്റൈനിൽ നിന്നുള്ള ദമ്പതികളായ പ്രകാശ് വടകരയും ജയാ മേനോനും ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!