ബ്രസീലിയ: കോവിഡിനെ ‘കൊച്ചുപനി’യെന്ന് വിശേഷിപ്പിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊണാരോ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നാല് തവണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നാലാം തവണയാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നിരവധി ഉന്നത ഭരണകര്‍ത്താക്കള്‍ ഇതോടെ ക്വാറന്റീലാവും. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍, ഒന്നാമത് അമേരിക്കയാണ്
കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കാതിരുന്ന ജെയ്ര്‍ ബൊല്‍സൊണാരോയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രോഗബാധ വലിയ കാര്യമൊന്നുമല്ലെന്നും അതൊരു ‘കൊച്ചുപനി’ മാത്രമല്ലേ എന്നുമായിരുന്നു പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊണാരോ പ്രതികരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജെയ്ര്‍ ബൊല്‍സൊണാരോയുമാണ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നേതാക്കള്‍.
തനിക്ക് കോവിഡ് വന്നാലും പേടിക്കാനില്ല. ഇതൊരു കൊച്ചുപനി മാത്രമാണ്. ഒരു തരത്തിലും ഇതെന്നെ ബാധിക്കാന്‍ പോകുന്നില്ല. മിക്കവാറും ഇതൊരു ചെറിയ പനിയായോ ജലദോഷമായോ വന്ന് പോകുകയല്ലേ ഉള്ളൂ തുടങ്ങി നിരവധി തവണ കോവിഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ അദ്ദേഹം പുച്ഛിച്ച് തള്ളിയിരുന്നു.