മനാമ: കെ.എം.സി.സി മുൻ സംസ്ഥാന വൈ: പ്രസിഡന്റും മുൻ ജില്ലാ പ്രസിഡന്റുമായ ടി. പി മുഹമ്മദലി സാഹിബിന്റെയും, കെഎംസിസി സെക്രട്ടറിയേറ്റ് അംഗവും മുൻ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റുമായ ടി.പി നൗഷാദ് സാഹിബിന്റെയും ജേഷ്ഠ സഹോദരൻ ടി.പി ഹസ്സൻകുട്ടി അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്നായിരുന്നു അന്ത്യം. ജുബൈൽ ഇന്ത്യൻ സ്കൂൾ അദ്ധ്യാപികയായ മകൾ ആയിഷയുടെ കൂടെ താമസിക്കുകയായിരുന്നു.
നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ മഹ്ഫിറത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും മയ്യത്ത് നിസ്കരിക്കണമെന്നും കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. അഹമദ് ഷാഹിർ ( ദുബായ്), നവാസ് (ബഹ്‌റൈൻ) എന്നിവർ മക്കളും നിഹാൻ, പർവ്വിൻ, ഖദീജ എന്നിവർ മരുമക്കളുമാണ്.