മനാമ: അകാരണമായി ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബഹ്റൈന്‍ പ്രവാസിക്ക് 15,809 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. കണ്‍സ്ട്രക്ഷൻ കമ്പനിയില്‍ 600 BD മാസ ശമ്പളത്തോടെ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന 34കാരനായ ഇന്ത്യന്‍ പ്രവാസിക്കാണ് നഷ്ടപരിഹാരമായി 15,810 ദിനാറോളം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 ന് ഇന്ത്യയിലേക്ക് അവധിക്ക് പോയതിന് പിന്നാലെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും വിസ റദ്ദാക്കിയെന്നും കാണിച്ച് കമ്പനി പരാതിക്കാരന് ഇമെയില്‍ അയക്കുന്നത്. പുറത്താക്കല്‍ നടപടിക്കു പിന്നിലെ കാരണങ്ങളൊന്നും വ്യക്തമാക്കാതെ ആയിരുന്നു ഇമെയില്‍ സന്ദേശം. തുടര്‍ന്ന് അകാരണമായി ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് പ്രവാസി ബഹ്റൈനിൽ കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനിയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.