കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് തുടരുന്നു. ഇന്ന് ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് 280 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 36,600 രൂപയും. പുതിയ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 40,000 ത്തിലേറെ രൂപ നല്‍കേണ്ടി വരും ഒരു പവന്‍ സ്വര്‍ണത്തിന്.
അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1, 810 ഡോളറാണ് നിലവിലെ നിരക്ക്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരാഷ്ട്ര തലത്തിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ അന്താരാഷ്ട്ര രാജ്യങ്ങളില്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ദ്ധിക്കാന്‍ സാധ്യയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇപ്പോള്‍ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.