മനാമ: ബഹ്‌റൈന്‍ ആരോഗ്യമേഖലയില്‍ നാഴികക്കല്ല് സൃഷ്ടിച്ച് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. നാല് മണിക്കൂര്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ക്യാന്‍സര്‍ രോഗിക്ക് പുതുജീവിതം. 59കാരനായ ബഹ്റൈന്‍ പൗരനെയാണ് ചരിത്ര പ്രധാനമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്. അന്നനാളത്തില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നടന്ന ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അന്നനാളത്തില്‍ ഉണ്ടായിരുന്ന ട്യൂമറാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, തുടര്‍ച്ചയായുള്ള വയറുവേദന എന്നിവയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഓസോഫേഷ്യല്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. ബഹ്‌റൈന്‍ ആരോഗ്യ രംഗത്തിന്റെ ചരിത്രത്തില്‍ തന്നെ അഭിമാന നിമിഷമാണ് ശസ്ത്രക്രിയ വിജയം.