മനാമ: അനധികൃതമായി ചെമ്മീന്‍ പിടിച്ചതിന് മൂന്ന് പേരെ ബഹ്റൈനില്‍ അറസ്റ്റ് ചെയ്തു. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തീരദേശ പെട്രോളിങ്ങിനിടെയാണ് അനുവദനീയമായ അളവില്‍ കൂടുതല്‍ ചെമ്മീന്‍ ഇവരില്‍ നിന്നും കണ്ടെടുക്കുന്നത്. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡറാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.
സമൂദ്രസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായി ബഹ്റൈന്‍ ഭരണകൂടം ചെമ്മീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും നിലവില്‍ നിരോധിച്ചിരിക്കുകയാണ്. സമുദ്രത്തിലെ അധിക മത്സ്യബന്ധനം നരോധിച്ചിരിക്കുന്നത് ഓഹരികള്‍ വീണ്ടെടുക്കാന്‍ കൂടിയാണ്. കര്‍ശന നടപടികളാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കുന്നത്.