മനാമ: സല്‍മാബാദില്‍ 54 കാരന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കാറില്‍ കണ്ടെത്തി. ബഹ്റൈന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ആളുടെ പ്രായമല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമെ ഇക്കാര്യങ്ങള്‍ മനസിലാവുകയുള്ളു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
