മാനമ: അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്ന കാറില്‍ നിന്നും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവര്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ ശൈഖ് സല്‍മാന്‍ ഹൈവേയിലാണ് സംഭവം.
കാറോടിച്ചിരുന്നത് ബഹ്‌റൈനി പൗരനാണെന്നാണ് വിവരം. കത്തിയമര്‍ന്ന കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡ്രൈവര്‍ സീറ്റിലായിരുന്ന യുവാവ് കാര്‍ കത്തിയതോടെ ചാടിയിറങ്ങുകയായിരുന്നുവെന്നാണ് സൂചന.