കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസായിരുന്നു. പ്രമേഹത്തിനും വൃക്കരോഗത്തിനും ഇയാള്‍ ചികിത്സയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
അതേസമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണ്. അബ്ദുള്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ ഉറവിടമറിയാത്ത കേസുകള്‍ സ്ഥിരീകരിക്കുന്നതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.