വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കും

വിദേശത്ത് മരിക്കുന്ന മലയാളി പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഇനി നോർക്ക വഹിക്കും.ഏറെ നാളത്തെ പ്രവാസികളുടെ ആവശ്യമായിരുന്നു ഇത്. വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഭാരിച്ച ചിലവാണ് പ്രവാസികൾ ചുമക്കേണ്ടി വന്നിരുന്നത്. മിക്കവാറും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരുമൊക്കെ പണം പിരിച്ചാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇത്തരത്തിൽ പ്രവാസികൾ അനുഭവിച്ചുകൊണ്ടിരുന്ന വലിയൊരു പ്രശ്നത്തിനാണ് നോർക്കയുടെ തീരുമാനത്തിലൂടെ അവസാനമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ മൃതദേഹത്തിന്റെ ഭാരത്തിനനുസരിച്ച് വിമാന ചാർജ് ഈടാക്കുമെന്ന് പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രവാസികളുടെ പ്രതിഷേധത്തിനൊടുവിൽ എയർ ഇന്ത്യക്ക് തീരുമാനം പിൻവലിക്കേണ്ടിയും വന്നിരുന്നു.