കോട്ടയം: ബലാത്സംഗ കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഫ്രാങ്കോയെ പരിശോധനയ്ക്ക് വിധേയമാക്കി. പുതിയ സാഹചര്യത്തില്‍ കേസ് വീണ്ടും പരിഗണിക്കുന്നത് ആഗസ്റ്റ് 13ലേക്ക് മാറ്റി.
ബലാത്സംഗ കേസില്‍ 14 പ്രാവശ്യം തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാളുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസ് പ്രദേശം കോവിഡ് ബാധിത മേഖലയായതിനാലാണ് യാത്ര ചെയ്യാന്‍ കഴിയാതിരുന്നത് എന്നാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ജലന്ധര്‍ കോവിഡ് ബാധിത മേഖലയല്ല എന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തമായി. തുടര്‍ന്ന് ബിഷപിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.