മനാമ: കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ ബഹ്‌റൈനിലെ സ്വര്‍ണ വിപണി വീണ്ടും ശക്തിയാര്‍ജിക്കുന്നു. ഏതാണ്ട് 600ഓളം സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം വരുന്ന സ്ഥാപനങ്ങള്‍ തലസ്ഥാന നഗരിയിലാണ്. കോവിഡ് വ്യാപനത്തോടെ സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിരുന്നു. ഇത് ആഭ്യന്തര വിപണിയെയും പ്രതിസന്ധിയിലാക്കി.
എന്നാല്‍ മാസങ്ങള്‍ നീണ്ട പ്രതിസന്ധിക്ക് പിന്നാലെ സ്വര്‍ണ വ്യാപാരം ശക്തിപ്പെടുന്നുവെന്നാണ് വ്യവസായിക മേഖയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം സ്വര്‍ണത്തിന്റെ മൂല്യം വര്‍ദ്ധിച്ചിരുന്നു. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായി ഉപഭോക്താക്കള്‍ കരുതുന്നുവെന്നാണ് ആഗോള സാമ്പത്തിക വിദ്ഗദ്ധരുടെ നിരീക്ഷണം.