ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് പുറപ്പെടും

Air flight

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് പുറപ്പെടും. 16 ചാര്‍ട്ടേഡ് വിമാനങ്ങളാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഇതുവരെ സമാജം ഏര്‍പ്പെടുത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു സര്‍വീസുകള്‍. തൊഴില്‍ നഷ്ട്ടവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും തുടങ്ങി മുന്‍ഗണനാ ക്രമത്തിലായിരുന്ന യാത്രക്കാര്‍ക്ക് അവസരം നല്‍കിയത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ഹൈന്ദ്രബാദ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള സമാജം ചാര്‍ട്ടേഡ് വിമാന സര്‍വ്വിസിലെ പതിനേഴും പതിനെട്ടാമത്തെയും വിമാനങ്ങളില്‍ ഇരുന്നുറിലധികം യാത്രക്കാര്‍ സമാജം പ്രഖ്യാപിച്ച സൗജന്യ വിമാനയാത്ര പ്രയോജനപ്പെടുത്തിയ യാത്രക്കാരാണെന്നും എകദേശം 350ലധികം യാത്രക്കാര്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം ലഭിച്ചതായും സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.

ബഹ്‌റൈനിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന, തൊഴില്‍ നഷ്ടമടക്കം നേരിടുന്ന, ഗള്‍ഫ്ജീവിതം പ്രതിസന്ധിയിലായിപ്പോയ മനുഷ്യരെ സഹായിക്കാന്‍ ടിക്കറ്റുകള്‍ സംഭാവന ചെയ്ത് മുന്നോട്ടു വന്ന മുഴുവന്‍ മനുഷ്യരെയും നന്ദിയോടെ ഓര്‍ക്കുന്നതായി പി.വി. രാധാകൃഷ്ണണപിള്ളക്കുട്ടി വ്യക്തമാക്കി.

നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ നാട്ടില്‍ നിന്ന് ജോലിയില്‍ തിരിച്ചെത്താനുള്ള മലയാളികളുടെ ശ്രമങ്ങള്‍ക്കാണ് ഇനി കുടുതല്‍ പരിഗണന നല്‍കേണ്ടത്, നാട്ടില്‍ നിന്നുള്ള വിമാന സര്‍വ്വീസിന്റെ അനുമതിക്കായുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതായും ഈ കാര്യത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുകയാണെന്നും സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബഹ്‌റൈന്‍ മലയാളികളുടെ പൊതുവായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബഹറിന്‍ കേരളീയ സമാജം മാത്രകാ പരമായി തന്നെ മുന്നിലുണ്ടാവുമെന്നും സമാജം എക്‌സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി ഇറക്കിയ പത്രകുറിപ്പില്‍ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും ആവര്‍ത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!