ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,18,043 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 40,425 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 681 പേര്‍ ഇന്നലെ മാത്രം മരണപ്പെട്ടു. ഇതോടെ ആകെ മരണനിരക്ക് 27,497 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ പ്രതിദന രേഗബാധിതരുടെ എണ്ണത്തിന് ദിവസം തോറും വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. മൂന്ന് ദിവസം കൊണ്ടാണ് 10 ലക്ഷത്തില്‍ നിന്ന് രോജ്യത്തെ രോഗികളുടെ എണ്ണം 11 ലക്ഷത്തിലെത്തിയത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട്. 11 ലക്ഷം രോഗബാധിതരില്‍ ഏതാണ്ട് ഏഴ് ലക്ഷം പേരും രോഗമുക്തരായിട്ടുണ്ട്. അതായത് ഏകദേശം 62.61 ശതമാനം പേര്‍ രോഗമുക്തരായി. കേന്ദ്ര ആരോഗ്യമന്ത്രാലം പുറത്തുവിട്ട കണക്കുകളനുസരിച്ച് 7,00,087 ആണ് കോവിഡ് മുക്തരായവരുടെ എണ്ണം.
എന്നാല്‍ രാജ്യത്തെ രേഗികളുടെ പ്രതിദിന വര്‍ധനവ് വലിയ വെല്ലുവിളിയായി തുടരുകയാണ്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലിനെക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ രോഗവ്യാപനം. നിലവില്‍ 3.9 ലക്ഷം പേരാണ് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടായാല്‍ ചികിത്സാസൗകര്യം ഉണ്ടാകുമോ എന്ന ആശങ്കകള്‍ രാജ്യത്ത് തുടരുകയാണ്. ദിനം പ്രതിയുള്ള രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ ഓരോ ആഴ്ച്ചയും എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നത്. ജൂലൈ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ 1.8 ലക്ഷം രോഗികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജൂലൈ 13 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ അത്ഉണ്ടായത് 2.4 ലക്ഷമായി ഉയര്‍ന്നു. അതായത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഏതാണ്ട് 31 ശതമാനം കൂടുതല്‍ കേസുകള്‍ ഈ ആഴ്ചയുണ്ടായി.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 19) 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവയില്‍ 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.