റിയാദ്: സൗദി ഭരണാധികാരി സല്മാന് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനകള്‍ക്കായി റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സല്മാന് രാജാവിനെ പ്രവേശിപ്പിച്ചത്.
പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിനാണ് സല്മാന് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പുറത്തുവരുമെന്നാണ് കരുതുന്നത്.