റിയാദ്: സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തില്‍ സുന്ദരേശന്‍ ആശാരി (54) അല്‍ഖര്‍ജിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തെ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
അല്‍ഖര്‍ജ് ദിലം ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു സുന്ദരേശന്‍. 20 വര്‍ഷത്തോളമായി ഇദ്ദേഹം സൗദിയില്‍ ജോലി ചെയ്യുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ഖബടക്കും.
പിതാവ്: ഗണേശന്‍ ആശാരി, മാതാവ്: ചെല്ലമ്മാള്‍. ഭാര്യ: ശ്രീകുമാരി. മക്കള്‍: സൂര്യ, സാന്ദ്ര.