ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 37,148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 28084 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചു. നിരവധി സംസ്ഥാനങ്ങള്‍ കൊവിഡ് ഭീതിയിലാണ്.
അതേസമയം 7,24,577 പേര്‍ ഇതുവരെ രോഗമുക്തി നേടി കഴിഞ്ഞു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 62.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. എണ്ണായിരത്തി ഇരുന്നൂറിലേറെ കേസുകളാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അയ്യായിരത്തിനടുത്ത് കേസുകള്‍ സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ ആകെ മരണം രണ്ടായിരത്തി 500 കടന്നു.
ആന്ധ്രപ്രദേശിലും കൊവിഡ് രോഗികള്‍ അമ്പതിനായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിലാണ് നാല്‍പതിനായിരം കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണ്ണാടകത്തില്‍ അമ്പതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് ഈ മാസം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ഡല്‍ഹിക്ക് മാത്രമെ നിലവില്‍ സാധിച്ചിട്ടുള്ളു. രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.