മനാമ: അനാഥര്‍ക്കും വിധവകള്‍ക്കും ബലിപെരുന്നാള്‍ സമ്മാനങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് ബഹ്‌റൈന്‍ രാജാവ് ഹിസ് ഹൈനസ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ബലിപെരുന്നാളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവും ദൈവകൃപയുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ആര്‍എച്ച്എഫ്) വഴിയാവും പെരുന്നാള്‍ സമ്മാനങ്ങളെത്തിക്കുക. ഇതിനായി യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ നിയോഗിച്ചിട്ടുണ്ട്. ആര്‍എച്ച്എഫ് അഡൈ്വസറി ചെയര്‍മാന്‍ കൂടിയാണ് ഹിസ് ഹൈനസ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ.
ബഹ്‌റൈനിലെ കുടുംബങ്ങള്‍ക്ക് ഐശ്വര്യ പൂര്‍ണമായ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അവസരമൊരുക്കുനാണ് ഭരണകൂടം തീരുമാനം. ആര്‍എച്ച്എഫ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സയ്യിദ് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.