മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി ലുലു ഗ്രൂപ്പ്. ആഗസ്റ്റ് വരെ നീണ്ടുനില്‍ക്കുന്ന കോസ്റ്റ് സേവര്‍ ബൊണാന്‍സ ഓഫര്‍ ആരംഭിച്ചു. ഐസ് ക്രീം, ചിക്കന്‍ ലോലിപോപ്പ്, ഫ്രഞ്ച് ഫ്രൈസ്, ചീസ്, അരി, മാവ്, കോഫി, ടീ തുടങ്ങിയവ ഓഫര്‍ വിലയില്‍ സ്വന്തമാക്കാവുന്നതാണ്. ചോക്ലറ്റ്, മധുരപലഹാരങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയും സ്വന്തമാക്കാം. ഇതിനുപുറമെ, നിരവധി ഏകദിന ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ദാന മാള്‍, ഗലേറിയ മാള്‍, ജുഫൈര്‍ മാള്‍, റംലി മാള്‍, സാറിലെ ആട്രിയം മാള്‍, ഹിദ്ദ്, മുഹറഖ് സെന്‍ട്രല്‍, റിഫ എന്നിവിടങ്ങളിലെ ലുലുവിന്റെ എട്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓഫര്‍ ലഭ്യമാണ്. നിലവില്‍ ഈ ഷോറുമുകളില്‍ ഹാഫ് പേ ബാക്ക് ഓഫറുകള്‍ ഉണ്ട്. ആഗസ്റ്റ് 8 വരെയാണ് ഹാഫ് പേ ബാക്ക് ഓഫറുകളുണ്ടാവുക.
20 ദിനാറിന്റെ ഓരോ പര്‍ച്ചേഴ്‌സിനും 10 ദിനാറിന്റെ ഷോപ്പിംഗ് വൗച്ചര്‍ ഉപഭോക്താവിന് സ്വന്തമാക്കാം. കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ സ്വന്തമാക്കാം. കൂടാതെ ഡിസൈനര്‍ സാരികളുടെയും ചുരിദാറുകളുടെ വലിയ ശേഖരം തന്നെ ഇത്തവണത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.