പ്രവാസി പുനരധിവാസം: നോർക്ക റൂട്ട്‌സുമായി കൈകോർത്ത് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ

NORKA

തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം സംരംഭങ്ങളിലൂടെ  സുസ്ഥിര വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM) പദ്ധതിയുമായി സഹകരിക്കാൻ  പൊതുമേഖലസ്ഥാപനമായ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് നോർക്ക റൂട്ട്‌സുമായി ധാരണാപത്രം ഒപ്പു വച്ചു.  ആധുനിക മാംസ വിൽപനശാല, ആടു-മാട് വളർത്തൽ, കിടാരി വളർത്തൽ, മാംസ വിൽപനശാലയോടു കൂടിയ ഭക്ഷണശാല  തുടങ്ങിയ സംരഭങ്ങൾ ആരംഭിക്കുന്നതിനാണ്  മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ സഹായം ലഭിക്കുന്നത്. നഗര ഗ്രാമ ഭേദമന്യേ തിരികെയെത്തിയ പ്രവാസികൾക്ക് മികച്ച അവസരമാണ് പദ്ധതിയിലൂടെ ലഭിക്കുക. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപവരെ ഇത്തരം സംരംഭങ്ങൾക്ക് വിവിധ ബാങ്കുകൾ വായ്പ നൽകും. വായ്പക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും(പരമാവധി മൂന്ന് ലക്ഷം രൂപ വരെ) പലിശ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് നാല് വർഷത്തേക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും പദ്ധതിപ്രകാരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക്  മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിനോപ്പം ആവശ്യമായ മാർഗ നിർദ്ദേശങ്ങളും  നൽകും. എം.പി.ഐ യുടെ നിബന്ധനകൾ അനുസരിച്ചുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകരുടെ തിരഞ്ഞെടുപ്പ്. നിലവിൽ ഇത്തരം സംരംഭങ്ങൾ നടത്തുന്ന പ്രവാസികൾക്ക് സംരംഭം വിപുലപ്പെടുത്താനായും വായ്പയ്ക്ക് അപേക്ഷിക്കാം. നോർക്ക വെബ്‌സൈറ്റായ www.norkaroots.org (NDPREM link) യിൽ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വായ്പയ്ക്കായി രജിസറ്റർ ചെയ്യാം. അപേക്ഷിക്കുമ്പോൾ പദ്ധതി എന്ന് ഭാഗത്ത് എംപിഐ എന്ന് രേഖപ്പെടുത്തണം. പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. കൂടാതെ രണ്ടുവർഷം വിദേശവാസം തെളിയിക്കുന്നതിന് പാസ്‌പോർട്ട്,റേഷൻ കാർഡ്, ആധാർ,പാൻ കാർഡുകൾ എന്നിവയുടെ പകർപ്പുകളും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും നൽകണം.

കൂടുതൽ വിവരങ്ങൾക്ക്: ടോൾ ഫ്രീ നമ്പറുകൾ 1800 425 3939 ( ഇന്ത്യയിൽ നിന്ന് ), 0091 8802 012345 (വിദേശത്തു നിന്ന് മിസ്‌കോൾ സേവനം)

നോർക്ക വെബ്‌സൈറ്റ്: www.norkaroots.org

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!