ഷിബു വർഗീസിൻ്റെ അകാല വിയോഗത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു

Screenshot_20200725_095353

മനാമ: കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം മരണപ്പെട്ട കൊല്ലം ശൂരനാട് സ്വദേശി ഷിബു വര്‍ഗീസിന്‍റെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈന്‍ ശൂരനാട് കൂട്ടായ്മയുടെ ജോയിന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന  ഊര്‍ജ്ജസ്വലനായ ഒരു സംഘാടകനും പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് എപ്പോഴും മുന്നില്‍ നിന്നും നേതൃത്വം കൊടുത്ത വ്യക്തിത്വവും ആയിരുന്നു ഷിബു വര്‍ഗീസെന്നും അനുശോചന സന്ദേശത്തില്‍ പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറല്‍ സെക്രട്ടറി ജഗത്കൃഷ്ണകുമാറും പറഞ്ഞു. ഷിബു വര്‍ഗീസിന്‍റെ  വിയോഗത്തില്‍ കുടുംബത്തിന്‍റെ ദുഖത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷനും പങ്ക് ചേരുന്നതിനൊപ്പം പരേതന്‍റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!