മനാമ: വന്ദേഭാരത് റീപാട്രീഷന്‍ ദൗത്യം അഞ്ചാം ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് വിമാനങ്ങള്‍ മാത്രം. ഒരു വിമാനം ചെന്നെയിലേക്കും രണ്ട് വിമാനങ്ങള്‍ ഡല്‍ഹിയിലേക്കുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത്തവണ കേരളത്തിലേക്ക് വിമാന സര്‍വീസ് ഒന്നും തന്നെയില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ഷെഡ്യൂളുകള്‍ പൂര്‍ണമായും ഈ അടിസ്ഥാനത്തില്‍ തന്നെ നടപ്പിലാക്കണമെന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക കാരങ്ങളോ മറ്റു തടസങ്ങളോ അല്ലെങ്കില്‍ മറ്റു സാഹചര്യങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ഷെഡ്യൂളുകളില്‍ മാറ്റം വരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ആഗസ്റ്റ് 4നും 6നുമാണ് ഡല്‍ഹിയിലേക്കുള്ള സര്‍വീസ്. ആഗസ്റ്റ് 4ന് ചെന്നെയിലേക്കും സര്‍വീസുണ്ടാവും. ഇനിയും നിരവധി മലയാളികള്‍ നാടണയാനായി ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വിമാനം അനുവദിക്കാതിരിക്കുന്നത് പ്രതിഷേധത്തിന് കാരണമായേക്കും.