സൗദിയില്‍ താമസിക്കുന്ന 160 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഹജ്ജിന് അനുമതി

HAJJ

മക്ക: സൗദിയില്‍ താമസിക്കുന്ന 160 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഹജ്ജിന് അനുമതി. ഹജ്ജ് – ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ഫത്താഫ് ബിന്‍ സുലൈമാന്‍ മുശാത്താണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് കര്‍മ്മത്തിനായി എത്തുന്നവരുടെ എണ്ണം പരമിതപ്പെടുത്തിയിരുന്നു. സ്വദേശികള്‍ക്കും സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളു.

കൊവിഡ് – 19, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക പ്രശ്നം എന്നിവയുള്ളവര്‍ക്ക് ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നേരത്തെ ഹജ്ജ് ചെയ്തവര്‍ക്കും അനുമതിയുണ്ടാവില്ല. കൂടാതെ ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവരെ മാത്രമെ തെരഞ്ഞെടുത്തിട്ടുള്ളു. കര്‍ശന ഉപാധികളോടെയാണ് നിര്‍?ദേശങ്ങളോടെയുമാവും ഇത്തവണത്തെ ഹജ്ജ്. ആരോ?ഗ്യ സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍?ഗണന നല്‍കുമെന്നും സൗദി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!