മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയും മകള്‍ ആരാധ്യയും കോവിഡ് മുക്തരായി. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവായ വിവരം ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് പുറത്തുവിട്ടത്. അതേസമയും അഭിഷേകും പിതാവ് അമിതാബ് ബച്ചനും ചികിത്സയില്‍ തുടരും.
‘എല്ലാവരുടെയും സ്‌നേഹാന്വേഷണങ്ങള്‍ നന്ദി അറിയിക്കുന്നു. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ തുടരും’ അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.