bahrainvartha-official-logo
Search
Close this search box.

ത്യാഗത്തിന്റെ പെരുന്നാള്‍ സ്മരണയില്‍ എല്ലാവരും കൂടിച്ചേരാറുണ്ട്, ഇത്തവണ കാര്യങ്ങള്‍ വിഭിന്നമാണ്; ജാഗ്രത കൈവിടരുത്

health minister

മനാമ: ബലിപെരുന്നാള്‍ ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെയും സ്‌നേഹ കൈമാറ്റങ്ങളുടെയും ദിനമാണ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വിഭിന്നമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിചേര്‍ന്നുള്ള ആഘോഷങ്ങളൊന്നും തന്നെ പാടില്ല. ബഹ്‌റൈന്‍ മന്ത്രി സഭാ യോഗവും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഫാഈഖ ബിന്‍ത് സഈദ് അസ്സാലിഹ് ജനങ്ങളെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. കൂടിചേര്‍ന്നുള്ള ആഘോങ്ങള്‍ അപകടം ചെയ്‌തേക്കുമെന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചത്.

വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിലാണ് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതും വലിയ സംഗമങ്ങള്‍ നടത്തുന്നതും ബലിപെരുന്നാള്‍ ദിനത്തിലെ കാതലായ പ്രവൃത്തികളാണ്. എന്നാല്‍ ഈ വര്‍ഷം കാര്യങ്ങള്‍ വിഭിന്നമാണ്. അതിനാല്‍ ഇത്തവണ ആഘോഷ പരിപാടികളില്‍ നാം മാറ്റം വരുത്തണം. ആരോഗ്യമന്ത്രി ഫാഈഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു.

കോവിഡ് വ്യാപനം തടയിടാന്‍ രാജ്യം നടത്തികൊണ്ടിരിക്കുന്ന പോരാട്ടം പ്രശംസനീയമാണ്. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് മന്ത്രാലയം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ബലിപെരുന്നാള്‍ ദിനത്തില്‍ കോവിഡ് വ്യാപനം ഉണ്ടാകാന്‍ പാടില്ല. മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കണം. ഫാഈഖ ബിന്‍ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!