മനാമ: ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് തുടരും.
പള്ളികളില്‍ പുലര്‍ച്ചെ 5 മണി മുതല്‍ 5.31 വരെ തക്ബീര്‍ ചൊല്ലും ശേഷമായിരിക്കും പെരുന്നാള്‍ നിസ്‌കാരം. പുലര്‍ച്ചെ 5.31നാണ് പെരുന്നാള്‍ നിസ്‌കാരം സമയം നിശ്ചയിച്ചിരിക്കുന്നത്.