മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്തമുള്ള കണ്‍ട്രി മാനേജര്‍ ആശിഷ് കുമാറിന് ചെക്ക് കൈമാറി. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ജന്മനാട്ടിലേക്ക് തിരികെ പോകാനുള്ള ടിക്കറ്റ് സഹായമെത്തിക്കുന്നതിന്റെ ഭാഗമായിച്ചാണ് ചെക്ക് കൈമാറ്റം. വന്ദേ ഭാരത് മിഷന്‍ ഫ്‌ലൈറ്റുകളിലൂടെയും മറ്റ് ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളിലൂടെയും 45 ഓളം വ്യക്തികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഐസിആര്‍എഫ് ഇതുവരെ പിന്തുണച്ചിട്ടുണ്ട്.
ബഹ്റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈന്‍ രാജ്യത്തിലെ ഇന്ത്യന്‍ അംബാസഡറുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 1999ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആര്‍എഫ്. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗത്തിന് സഹായം നല്‍കുക തുടങ്ങിയവയാണ് ഐസിആര്‍എഫ് ലക്ഷ്യമിടുന്നത്. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍, വൈദ്യസഹായം, കൗണ്‍സിലിംഗ് തുടങ്ങിയ സഹായങ്ങളും സംഘടന നല്‍കിവരുന്നുണ്ട്.
വലിയൊരു ലക്ഷ്യത്തിനായി സംഭാവന നല്‍കിയ ഉദാരമായ സ്‌പോണ്‍സര്‍മാര്‍ക്ക് ഐസിആര്‍എഫ് ചെയര്‍മാന്‍ അറുള്‍ദാസ് തോമസ് പ്രത്യേക നന്ദി അറിയിച്ചു. ഇന്ത്യയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റിനായി പ്രവാസികള്‍ ആരെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഐസിആര്‍എഫ് അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ യാത്ര ചെയ്യാനായി ഐസിആര്‍എഫ് സഹായങ്ങളെത്തിക്കും.