മനാമ: ബഹ്റൈനില്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് കരുതിക്കൂട്ടി കോവിഡ്-19 പടര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. തടവിന് പുറമെ ഇയാള്‍ 1000 ദിനാര്‍ പിഴയും നല്‍കണം. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പരിശോധയ്ക്ക് എത്തിയ പ്രതി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ മനപൂര്‍വ്വം ചുമയ്ക്കുകയും വൈറസ് പടര്‍ത്താനായി സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവമേറിയ കുറ്റകരമാണെന്ന് നേരത്തെ മന്ത്രാലയം നിലപാടറിയിച്ചിരുന്നു.
കോടതിയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരെയും നഴ്സുമാര്‍ക്കും നേരെ ഇയാള്‍ മനപൂര്‍വ്വം ചുമച്ചതായിട്ടാണ് വ്യക്തമായിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ കോവിഡ് പോസീറ്റീവ് ആയ ഇയാള്‍ മനപൂര്‍വ്വം സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.