മനാമ: ബഹ്റൈനിൽ 444 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂലൈ 31 ന് 24 മണിക്കൂറിനിടെ 9064 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 236 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 208 പേർക്ക് സമ്പർക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്.
അതേ സമയം 437 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37357 ആയി ഉയർന്നു.
നിലവിൽ 3252 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 41 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നത് ആശ്വാസകരമാണ്. ഇന്നലെ മരണപ്പെട്ട രണ്ടു പേരടക്കം 146 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് ഇതുവരെ മരണം സംഭവിച്ചിരിക്കുന്നത്. ഇതുവരെ ആകെ 826672 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്. ബലിപെരുന്നാൾ ദിനങ്ങളിൽ ജനങ്ങൾ പരമാവധി വീടുകളിൽ കഴിഞ്ഞ് ആഘോഷിക്കണമെന്നും നേരിട്ടുള്ള പരസ്പര സമ്പർക്കങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശമുണ്ട്. നമസ്കാരങ്ങളും മറ്റും വീടുകളിൽ തന്നെയാണ് നിർവഹിക്കേണ്ടത്.