കാസര്‍കോട്: കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ വൈറസ് ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 15 ദിവസത്തിനുള്ളില്‍ നടക്കുന്ന 11ാമത്തെ മരണമാണിത്. രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വന്‍ വര്‍ധനവാണ് കാസര്‍കോട് ഉണ്ടാകുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവിടെ കൂടുതല്‍ പേര്‍ക്കും കോവിഡ് ബാധിക്കുന്നത്.
അതേസമയം കോഴിക്കോട് ജില്ലയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടിയാണ് മരിച്ചത്.