മനാമ: ബഹ്റൈൻ നന്തി കൂട്ടായ്മ ഡിഫൻസ് ഫോഴ്സ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. നിലവിലെ കോവിഡ് പ്രതിസന്ധിയിലും കൂട്ടായ്മയിലെ അംഗങ്ങൾ കാണിച്ച അർപ്പണ ബോധം ഏറെ വലുതാണെനും കൂടുതൽ പേർക്ക് രക്തം നൽകാൻ കഴിഞ്ഞെന്നും ഭാരവാഹികൾ പറഞ്ഞു. ലോകം മഹാമാരിയിലൂടെ കടന്ന് പോവുമ്പോഴും പ്രവാസ സമൂഹം പ്രതീക്ഷകളുടെ അസ്തമയത്തെ നോക്കി കാണുന്ന വേളയിലും കർമ്മ നിരതരായി സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയോടെ, രക്തദാനം മഹാദാനമായി ഏറ്റെടുത്തു. ഹനീഫ് കടലൂർ, നൗഫൽ നന്തി, അമീൻ കെ വി, ജൈസൽ പി, എന്നിവർ നേതൃത്വം നൽകി..